പുൽപ്പള്ളി: ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന പ്രതിഷേധം ഫാ. ജോർജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫാ. റിജോസ് ആരുമായിൽ, ഫാ. ജോമേഷ് മാളോല, സുനിൽ പാലമറ്റം, ബീന കരുമാംകുന്നേൽ, ജസ്റ്റസ് തൈപ്പറന്പിൽ, റെൽജു മിറ്റത്താനി, ടോമി വണ്ടന്നൂർ, ഷിനോയി തുണ്ടത്തിൽ, ടോമി കാഞ്ഞുക്കാരൻ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിലെ അധ്യാപകരുടെയും സിസ് റ്റേഴിസിന്റെയും നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻസ് മരിയ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ടീസ, സിസ്റ്റർ ദിയ, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.
അഴികൾക്കുള്ളിലായത് മതേതരത്വം: കെ.എൽ. പൗലോസ്
പുൽപ്പള്ളി: ഛത്തീസ്ഗഡിലെ ദുർഗിൽ ജയിലിലായത് രണ്ട് കന്യാസ്ത്രീകൾ മാത്രമല്ല, ഭാരതത്തിന്റെ മതേതരത്വവുമാണെന്ന് കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്. കള്ളക്കേസിൽപ്പെടുത്തി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്യിച്ചതിനെതിരേ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ-മതേതര ആശയങ്ങൾക്കെതിരേ വർഗീയ ശക്തികൾ സമീപഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളുടെ റിഹേഴ്സലാണ് ദുർഗിൽ നടന്നത്. നാനാജാതിമതഭാഷാ വിഭാഗങ്ങൾ ഒരമ്മയുടെ മക്കളെപ്പോലെ ജീവിക്കുന്നസുന്ദരനാടാണ് ലോകത്തിനു മുന്പിൽ ഇന്ത്യ. ഈ മനോഹര മുഖമാണ് വർഗീയ ശക്തികൾ വികൃതമാക്കിയത്. കോടതികളെ പോലും ഭീഷണിപ്പെടുത്തി വശത്താക്കാൻ വർഗീയവാദികൾ ശ്രമിക്കുകയാണെന്നും പൗലോസ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി സിക്രട്ടറി എൻ.യു. ഉലഹന്നാൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, മഹിള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, പി.എൻ. ശിവൻ, റജി പുളിങ്കുന്നേൽ, വർക്കി പാലക്കാട്ട്, എൽദോസ്, മാത്യു ഉണ്ടശാൻപറന്പിൽ ടി.പി. ശശിധരൻ, കെ.എൽ. ടോമി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സംഗമം നടത്തി
നടവയൽ: മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സംഗമം സംഘടിപ്പിച്ചു. ഒരു ഭരണഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്ത് ചത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ നിരാകരിക്കലാണെന്ന് പ്രതിഷേധ സംഗമം ആരോപിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ അനുവദിച്ചിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർതന്നെ ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കുന്നത് തീർത്തും അപലനീയമാണെന്നും സംഗമം കുറ്റപ്പെടുത്തി. ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസിസ് മറ്റം, ട്രസ്റ്റി ടോമി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.
ഫാ. ക്ലിന്േറാ പുലിക്കുന്നേൽ, ഫാ. ക്രിസ്റ്റി പൂതക്കുഴി, ജോണി കിഴക്കേതുണ്ടത്തിൽ, സുനിൽ താമരശേരിയിൽ, സാബു നിരപ്പേൽ, അന്നക്കുട്ടി ജോസ്, മേഴ്സി സാബു, വിൻസന്റ് ചേരവേലിൽ, ബിനു മാങ്കൂട്ടത്തിൽ, സജി ഇരട്ടമുണ്ടക്കൽ, പി.ഡി. ജോസഫ് നേതൃത്വം നൽകി.
കുറുന്പാലയിൽ പ്രതിഷേധ റാലി നാളെ
അരന്പറ്റക്കുന്ന്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലാക്കിയതിൽ പ്രതിഷേധിച്ചും ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയ ബജ്രംഗ്ദൾ പ്രവർത്തകരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും നാളെ രാവിലെ ഒന്പതിന് അരന്പറ്റക്കുന്നിൽ റാലി നടത്താൻ കുറുന്പാല സെന്റ് ജോസഫ്സ് ഇടവകയിലെ ഭക്തസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
വികാരി ഫാ. ജോജോ കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. വി.ഡി. രാജു വല്ല്യാറ, തങ്കച്ചൻ പള്ളത്ത്, ഉലഹന്നാൻ പട്ടരുമഠം, അലൻ കൊറ്റത്തിൽ, ലിസി കൂവയ്ക്കൽ, ഫെമി തുണ്ടിയിൽ, എബെൽ കൊറ്റത്തിൽ, ജിബിൻ മുണ്ടയ്ക്കൽ, റിയ വരിയിക്കൽ. സിസ്റ്റർ ലൂസി എഫ്സിസി, റിജു പുതിയപറന്പിൽ, ഷാജി കൂവയ്ക്കൽ, മേരി മുങ്ങനാനിയിൽ എന്നിവർ പ്രസംഗിച്ചു.
സിപിഎം പ്രകടനവും പൊതുയോഗവും നടത്തി
വൈത്തിരി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റുചെയ്ത് ജയിലാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പി.കെ. അസീസ് അധ്യക്ഷത വഹിച്ചു. എസ്. ചിത്രകുമാർ, എൽസി ജോർജ്, എം. രമേശ്, വിജേഷ് ചന്ദ്രൻ, സി. ഹുസൈൻ, കെ.എ. ജോഷി, കെ.ടി. ഷെഫീർ, സി.കെ. നിസാർ, പി.ടി. കരുണൻ എന്നിവർ പ്രസംഗിച്ചു.