സുൽത്താൻ ബത്തേരി: ബിജെപി സർക്കാരുകളുടെ മത ന്യൂനപക്ഷ നിലപാടുകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഭരണഘടന ഉയർത്തിപ്പിടിച്ച് ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകർക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രീകൾക്കെതിരേ മതപരിവർത്തന ശ്രമത്തിനും മനുഷ്യക്കടത്തിനും കേസെടുത്തതിനു പിന്നിൽ ാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ടെന്ന് അപ്പച്ചൻ ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.പി. രാജശേഖരൻ, സംഷാദ് മരക്കാർ, നിസി അഹമ്മദ്, സക്കരിയ മണ്ണിൽ, ബെന്നി കൈനിക്കൽ, സി.എ. ഗോപി, കുന്നത്ത് അഷ്റഫ്, എം. കെ. ഇന്ദ്രജിത്ത്, ലയണൽ മാത്യു, ശാലിനി രാജേഷ്, വൈ. രഞ്ജിത്ത്,
അഷ്റഫ് മാടക്കര, ബാബു പഴുപ്പത്തുർ, രാധ രവീന്ദ്രൻ, ഷിജു കൊഴുവണ, കെ.കെ. ബാബു, യൂനുസ് അലി, മണി ചോയിമൂല, അസീസ് മാടാല, ടി.എൽ. സാബു പ്രസന്ന ശശി, കൃഷ്ണ, ബിന്ദു സുധീർ ബാബു, പുഷ്പ എന്നിവർ പ്രസംഗിച്ചു.