ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന്
Sunday, August 3, 2025 5:56 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി​യി​ലെ ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യി തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. വ​ത്സ​ല​കു​മാ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ൻ. ഹ​രീ​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റു​ഖി​യ സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2016ൽ ​ചേ​ലൂ​രി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച ബ​ഡ്സ് സ്കൂ​ളാ​ണ് നി​ല​വി​ൽ തൃ​ശി​ലേ​രി​യി​ൽ പ​ഴ​യ എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.