കോ​ത്ത​ഗി​രി​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Wednesday, August 6, 2025 6:17 AM IST
ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ലെ കോ​ത്ത​ഗി​രി​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. ഇ​ത്കാ​ര​ണം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടു​പോ​ത്തു​ക​ളും ഒ​രു​പോ​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.

മു​ട്ട​ക്കോ​സ്, ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി​ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.