കോ​ഴി മാ​ലി​ന്യം പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി
Wednesday, August 6, 2025 6:16 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി മാ​ലി​ന്യം പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി. പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ് രാ​ത്രി​യി​ൽ ഇ​റ​ച്ചി മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഉൗ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ ദേ​ശീ​യ പാ​ത​യി​ലും ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലും നാ​ടു​കാ​ണി-​പ​ന്ത​ല്ലൂ​ർ-​ചേ​ര​ന്പാ​ടി പാ​ത​യി​ലും കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്.

ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് മൂ​ക്ക് പൊ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​റ​ച്ചി മാ​ലി​ന്യം ഭ​ക്ഷി​ക്കാ​ൻ ക​ടു​വ​ക​ളും പു​ലി​ക​ളും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.