വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തി.
യുദ്ധവിരുദ്ധ റാലി, സഡാക്കോ കൊക്ക് നിർമാണം, പോസ്റ്റർ-വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാധ്യാപിക ഷാന്റി സിറിയക്, പിടിഎ പ്രസിഡന്റ് ബിബിൻ, സ്കൂൾ ലീഡർ ഡിയോൺ തോമസ്, ജസ്റ്റിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, കൊളാഷ് പ്രദർശനം, സമാധാനത്തിന് ഒരു കൈയൊപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ആൽബിൻ ജോജോ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഷൈബി എബ്രഹാം, സോണി കുര്യൻ, അനില തോമസ്, ജിറ്റിമോൾ ജിജി, ഡോൺസി ജോജോ, ചൈതന്യ ബേബി എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, മുദ്രാ ഗീതാലാപനം, യുദ്ധത്തിനും ഭീകരതയ്ക്കും എതിരായ മനുഷ്യച്ചങ്ങല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, ഷിനോജ് തോമസ്, എ.സി. ജോളി എന്നിവർ നേതൃത്വം നൽകി.