മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 4, 2025 12:42 AM IST
പു​ത്തി​ഗെ: മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അം​ഗ​ഡി​മൊ​ഗ​റി​ലെ പ​രേ​ത​നാ​യ ന​വീ​ന്‍​ച​ന്ദ്ര​ഷെ​ട്ടി​യു​ടെ ഭാ​ര്യ എ​ന്‍. സു​ലോ​ച​ന ഷെ​ട്ടി (56) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 28നു ​ക​ലാ​ന​ഗ​ര്‍ ചി​ങ്ക​ന​മു​ഗ​ര്‍ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ മ​ക​ന്‍ അ​ഭി​ഷേ​ക് ഓ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. മ​റ്റു മ​ക്ക​ള്‍: അ​മൃ​ത്, അ​ക്ഷ​യ്.