കാസർഗോഡ്: ജീവനക്കാരുടെ അഭാവം മൂലം ജില്ലയിലെ മിക്ക പഞ്ചായത്തുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാത അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ ചെയർമാൻ കല്ലട മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
കൺവീനർ എ. ഗോവിന്ദൻ നായർ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, എ. അബ്ദുൽ റഹ്മാൻ, ഹക്കിം കുന്നിൽ, അഡ്വ.എ. ഗോവിന്ദൻ നായർ, വി.കെ. രവീന്ദ്രൻ, ഹരീഷ് ബി. നമ്പ്യാർ, കെ.കെ. രാജേന്ദ്രൻ, വി. കമ്മാരൻ, സി.വി. തമ്പാൻ, ടി.വി. ഉമേശന്, പി. കുഞ്ഞിക്കണ്ണൻ, കെ. ശ്രീധരൻ, മഞ്ജുനാഥ ആൽവ, ടിമ്പർ മുഹമ്മദ്, കെ. ഖാലിദ്, മാഹിൻ കേളോട്ട്, അഡ്വ. നിസാം, കൂക്കൾ ബാലകൃഷ്ണൻ, കെ.വി. മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കേ എന്നിവർ പ്രസംഗിച്ചു.