പൊയിനാച്ചി: ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി കന്യാസ്ത്രീകളെ ജയിലില്‍ അടച്ച ഭരണകൂട ഭീകരതക്കെതിരെ പൊയിനാച്ചി സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി.
പള്ളിയില്‍നിന്നും പൊയിനാച്ചി ടൗണിലേക്ക് നടത്തിയ പ്രതിഷേധ സമരത്തില്‍ ഫാ. അഗസ്റ്റിന് അറയ്ക്കല്‍, ഫാ. ലോറന്‍സ്, സിസ്റ്റര്‍ ആശ പോള്‍, സിസ്റ്റര്‍ സോളി തോമസ്, സിസ്റ്റര്‍ ലില്ലി, ജോജോ ചേനാട്ട്, ദിലീപ് തലച്ചറ, ജോര്‍ജ് കാര്യവേലില്‍, സ്റ്റീഫന്‍ കീച്ചേരി, കുന്നേല്‍ ജോര്‍ജ്, കൊച്ചുപറമ്പില്‍ ജോസ്, മണ്ണൂര്‍ സോജി, ആയിരമലയില് ജോണ്‍ ഉദിനപറമ്പില്, ബേബി തൊട്ടിയില്‍, അജിത്ത് ചിരിയംകണ്ടത്ത്, വല്‍സമ്മ മുണ്ടിയാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കൃഷ്ണന് ചട്ടഞ്ചാല്‍, വിനോദ്കുമാര്‍ പറമ്പ്, എ.കെ. ശശിധരന്, ഉണ്ണികൃഷ്ണന് പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു.