രാജപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധകൂട്ടായ്മ സംഘടി പ്പിച്ചു.
ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, മണ്ഡലം പ്രസിഡന്റുമാരായ എം.എം. സൈമൺ, വി. മധുസൂദനൻ ബാലൂർ, വി.കെ. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, എം.യു. തോമസ്, റോയി ആശാരികുന്നേൽ എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ബിജെപി സര്ക്കാർ അറസ്റ്റ് ചെയ്തു ജയിലിലടച്ച ഭരണഘടനാവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൃക്കരിപ്പൂർ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെപിസിസി സെക്രട്ടറി എം. അസിനാർ, കെപിസിസി അംഗം കെ.വി. ഗംഗാധരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ, കെ.വി. വിജയൻ, സി. രവി, കെ.വി. ജതീന്ദ്രൻ, എം. രജീഷ് ബാബു, പി.വി. കണ്ണൻ, ഇ. രാജേന്ദ്രൻ, കെ.പി. ദിനേശൻ, കെ. കുഞ്ഞമ്പു, കെ. പദ്മനാഭൻ, പി.വി. പദ്മജ, രാജു മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.