ക​രോ​ണ്ട കൃ​ഷി പ​ദ്ധ​തി​യു​മാ​യി ചു​ള്ളി ഫാം
Thursday, August 7, 2025 2:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ നി​ന്നു​ള്ള ഔ​ഷ​ധ​സ​സ്യ​മാ​യ ക​രോ​ണ്ട​യെ (കാ​രി​സ ക​ര​ണ്ടാ​സ്) മു​ഖ്യ​ധാ​രാ കൃ​ഷി​യി​ലേ​ക്ക് വീ​ണ്ടും കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട​പ്പാ​യ ചു​ള്ളി ഫാം ​സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്.

മാ​ലോ​ത്തെ സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ക്കു​ന്നേ​ലി​ന്‍റെ പു​ര​യി​ട​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ ഷാ​രോ​ൺ, ബ​ളാ​ൽ കൃ​ഷി ഓ​ഫീ​സ​ർ നി​ഖി​ൽ നാ​രാ​യ​ണ​ൻ, ചു​ള്ളി ഫാം ​സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​സി. ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള ക​രോ​ണ്ട​യു​ടെ പ​ഴ​ങ്ങ​ൾ ജാം, ​അ​ച്ചാ​ർ, ടോ​ണി​ക്ക്, ഹെ​ർ​ബ​ൽ പൊ​ടി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നു കൃ​ഷി​യി​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഈ ​ചെ​ടി​യു​ടെ മു​ള്ളു​ള്ള ഘ​ട​ന സ​ഹാ​യി​ക്കു​മെ​ന്നും പി.​സി. ബി​നോ​യ് പ​റ​ഞ്ഞു.