മി​ൽ​ക്ക് പ്രൊ​ഡ്യൂ​സ​ർ ഗ്രൂ​പ്പ് ‘സം​പ്രീ​ത​ത്തി​ന്’ തു​ട​ക്ക​മാ​യി
Thursday, August 7, 2025 5:50 AM IST
എ​ട​ക്ക​ര: ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ൽ സം​ഭ​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും പാ​ലു​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്്പാ​ദ​ന​ത്തി​നു​മാ​യി പോ​ത്തു​ക​ല്ലി​ൽ മി​ൽ​ക്ക് പ്രൊ​ഡ്യൂ​സ​ർ ഗ്രൂ​പ്പ് ’സം​പ്രീ​തം’ തു​ട​ക്ക​മാ​യി.

ഗ്രൂ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​ബ​ർ നാ​സ​ർ സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ഷ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രൊ​ഡ്യൂ​സ​ർ ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ര​ത്ന​മ്മ, ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷാ​ദ്, ഉ​പ​ജി​വ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ, റം​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ്, എ​എ​ച്ച്ആ​ർ​പി​മാ​ർ, അ​ഗ്രി സി​ആ​ർ​പി, എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.