ദീ​പി​ക ക​ള​ർ ഇ​ന്ത്യ ജി​ല്ലാത​ല മ​ത്സ​രം നാ​ളെ ക​ട്ട​പ്പ​ന​യി​ൽ
Wednesday, August 6, 2025 11:51 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​യു​ടെ 79-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം നാ​ളെ ക​ട്ട​പ്പ​ന ഡോ​ണ്‍​ബോ​സ്കോ സ്കൂ​ളി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡിഎഫ്സി സംസ്ഥാന പ്രസിഡന്‍റ് ലോറൻസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ഡി​എ​ഫ്സി ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ല്ലം​കൊ​ന്പി​ൽ, ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ്, ഡോ​ണ്‍​ബോ​സ്കോ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​വ​ർ​ഗീ​സ് ഇ​ട​ത്തി​ച്ചി​റ എ​സ്ഡി​ബി, മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ത​ണ്ണി​പ്പാ​റ എ​സ്ഡി​ബി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജയിം​സ് പ്ലാ​ക്കാ​ട്ടി​ൽ എ​സ്ഡി​ബി, ജ​ന​റാ​ൾ ഫാ. ​അ​ജീ​ഷ് കീ​ത്താ​പ്പ​ള്ളി​ൽ എ​സ്ഡി​ബി, കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ല​ഹ​രി​ക്കെ​തി​രേയു​ള്ള പോ​രാ​ട്ട​വും ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉൗ​ട്ടി ഉ​റ​പ്പി​ക്കാ​നു​ള​ള സ​ന്ദേ​ശ​വും കു​ട്ടി​ക​ൾ​ക്കു പ​ക​ർ​ന്നുന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.