നി​ക്ഷേ​പത്തുക നൽകുന്നില്ല; പ​രാ​തി​യു​മാ​യി ​ദ​മ്പ​തി​ക​ള്‍
Thursday, August 7, 2025 11:26 PM IST
ക​ട്ട​പ്പ​ന: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭയുടെ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ​യോ​ദ​മ്പ​തി​ക​ള്‍.​ പോ​ത്താ​നി​ക്കാ​ട് കൈ​പ്പ​നാ​നി​ക്ക​ല്‍ കെ. ​ജോ​സ​ഫ്, ഭാ​ര്യ റോ​സ​ക്കു​ട്ടി എ​ന്നി​വ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

2022ല്‍ 7.5 ​ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ല്‍ ഇ​വ​ര്‍ 25,000 രൂ​പ നി​ക്ഷേ​പി​ച്ചു. തു​ട​ര്‍​ന്ന് 2023ല്‍ 8.75 ​ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ല്‍ 30,000 രൂ​പ കൂ​ടി​നി​ക്ഷേ​പി​ച്ചു. എ​ന്നാ​ല്‍, തു​ക നി​ക്ഷേ​പി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ പ​ലി​ശ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. നി​ക്ഷേ​പ തു​ക എ​ങ്കി​ലും തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ​ടി ക​യ​റിയി​റ​ങ്ങു​ക​യാ​ണ്. സ​മാ​ന രീ​തി​യി​ല്‍ നി​ക്ഷേ​പി​ച്ച മ​റ്റ് മറ്റുള്ളവ​ര്‍​ക്കും നി​ക്ഷേ​പ​ത്തു​ക തി​രി​കെ ല​ഭി​ക്കാ​നുണ്ടെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

ത​ങ്ങ​ള്‍ ലോ​ണ്‍ കൊ​ടു​ത്ത തു​ക​ക​ള്‍ തി​രി​കെ ല​ഭി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് സം​ഘം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നത്. ബാ​ങ്കി​ലെ മു​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് ലോ​ണ്‍ കൊ​ടു​ത്ത​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞ​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഈ ​തു​ക​ക​ള്‍ ഒ​ന്നും തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക തി​രി​കെ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യതെ​ന്നും 1.5 കോ​ടി രൂ​പ ക​ടം ഉ​ണ്ടെ​ന്നുമാ​ണ് സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. നി​ക്ഷേ​പ​ത്തു​ക തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ നി​യ​മ​ന​ട​പ​ടി അ​ട​ക്ക​മു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.