തൊടുപുഴ: ന്യൂമാൻ കോളജിൽ കൊമേഴ്സ് ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. എംജി സർവകലാശാല സിൻഡിക്കറ്റംഗം ഡോ. എ.എസ്. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. കോളജിലെ ഗവേഷണ മേഖലയ്ക്ക് ഗവേഷണ കേന്ദ്രം ഉൗർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നാലു വർഷ ബിരുദ പ്രോഗ്രാമിൽ ഡിപ്പാർട്ട്മെന്റിൽ നിന്നു ബികോം ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി നൽകുന്ന തലത്തിലേക്ക് ഉയരാൻ ഇതിലൂടെ അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, മുൻ പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫ്, ഡോ. ജോണ്സണ് വർഗീസ്, ഡോ. സാജു ഏബ്രഹാം, ഡിപ്പാർട്ട്മെന്റ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ബർസാർ ഫാ.ബെൻസണ്‍ എൻ. ആന്റണി, സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടർ ഫാ. അലൻ വെള്ളാംകുന്നേൽ, റിസർച്ച് ഡയറക്ടർ ഡോ. ബിജോയി തോമസ്, ഡോ. ബോണി ബോസ് എന്നിവർ പ്രസംഗിച്ചു.
ഡിപ്പാർട്ട്മെന്റിലെ കഴിഞ്ഞവർഷത്തെ റാങ്ക് ജേതാക്കൾ, കായികമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവർ, റിപ്പബ്ലിക് ദിന ക്യാന്പിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾ, എസിസിഎ, സിഎംഎ പരീക്ഷ വിജയിച്ചവർ, മികച്ച പ്ലേസ്മെന്റ് ലഭിച്ച വിദ്യാർഥികൾ, കലാരംഗത്ത് നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിച്ചു. ഡോ. ദിവ്യ ജയിംസ്, അനിത തോമസ്, എബി തോമസ്, ജോയൽ ജോർജ്, ഫിയോണ ബെന്നി എന്നിവർ നേതൃത്വം നൽകി.