ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നം
Thursday, August 7, 2025 11:26 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ഗ​താ​ഗ​ത ഉ​പ​ദേ​ശ​കസ​മി​തി യോ​ഗം ചേ​ർ​ന്നു. മോ​ർ ജം​ഗ്ഷ​ൻ ഉ​ൾ​പ്പ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തു.

ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

ന​ഗ​ര​ത്തി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് സം​ബ​ന്ധി​ച്ച് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി മു​ൻ​പാ​കെ ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ലും ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശപ്ര​കാ​രം ന​ഗ​ര​ത്തി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​താ​യി​ക്കു​ന്നി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മാ​തൃ​ക​യി​ൽ മ​ങ്ങാ​ട്ടുക​വ​ല മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ൻ​വ​ശ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കുംവി​ധം ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കും. നാ​ലു​വ​രിപ്പാ​ത ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ രൂ​പം കൊ​ണ്ട കു​ഴി​ക​ൾ ഉ​ട​ൻ അ​ട​യ്ക്കു​മെ​ന്നും പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ൽ സീ​ബ്ര ലൈ​ൻ വ​ര​യ്ക്കു​മെ​ന്നും പി​ഡ​ബ്ല്യുഡി ​അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി പി.​കെ.​ സാ​ബു, ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.