വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ജീ​വ​നമാ​ർ​ഗം നശിപ്പിക്കുന്നുവെന്ന്
Friday, August 8, 2025 6:57 AM IST
കൊ​ല്ലം: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും കോ​ർ​പറേ​ഷ​ൻ, സി​വി​ൽ സ​പ്ലൈ​സ്, റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൊ​ല്ല​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​

വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്കാ​ർ നി​ര​ന്ത​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ഷ​ണി നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ വി. ​സു​രേ​ഷ് കു​മാ​ർ, ബി​ന്ദു, മ​ഹാ​ദേ​വി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ വി. ​സു​രേ​ഷ് കു​മാ​ർ, ബി​ന്ദു, മ​ഹാ​ദേ​വി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.