വീ​ണ്ടും ഉ​ല്ലാ​സ​യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Friday, May 3, 2024 12:05 AM IST
പൊ​ൻ​കു​ന്നം: ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ​നി​ന്ന് ന​ട​ത്തി​യ ഉ​ല്ലാ​സ​യാ​ത്ര ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വി​ജ​യം. ആ​ദ്യ​യാ​ത്ര​യു​ടെ വി​ജ​യ​ത്തോ​ടെ കൂ​ടു​ത​ൽ യാ​ത്ര​ക​ൾ​ക്കാ​യി ഡി​പ്പോ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് അ​വ​ധി​ക്കാ​ല യാ​ത്ര​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്താ​നാ​വു​മെ​ന്ന​തി​നാ​ൽ കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്ത​വ​രാ​ണ് ഏ​റെ​യും.

അ​ഞ്ചി​ന് ന​ട​ത്തു​ന്ന ച​തു​രം​ഗ​പ്പാ​റ യാ​ത്ര​യ്ക്ക് ബു​ക്കിം​ഗ് ക​ഴി​ഞ്ഞു. 11നും 26​നും വീ​ണ്ടും ച​തു​രം​ഗ​പ്പാ​റ ട്രി​പ്പു​ണ്ട്.

ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ട്, എ​സ്എ​ൻ പു​രം വെ​ള്ള​ച്ചാ​ട്ടം, പൂ​പ്പാ​റ, ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റ്, ഗ്യാ​പ്പ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. 800 രൂ​പ​യാ​ണ് ആ​ളൊ​ന്നി​ന് ടി​ക്ക​റ്റ് നി​ര​ക്ക്. 19ന് ​വ​ട്ട​വ​ട യാ​ത്ര​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 790 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഫോ​ൺ: 9497888032, 9495558231.