ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​നു​സ്മ​ര​ണം
Friday, May 3, 2024 12:05 AM IST
പാ​​ലാ: അ​​ഗ​​തി​​ക​​ളു​​ടെ​​യും ആ​​ലം​​ബ​​ഹീ​​ന​​രു​​ടെ​​യും അ​​ത്താ​​ണി​​യാ​​യി ജീ​​വി​​ക്കു​​ക​​യും താ​​ന്‍ സ്ഥാ​​പി​​ച്ച സ്‌​​നേ​​ഹ​​ഗി​​രി, ദൈ​​വ​​ദാ​​ന്‍ സ​​ന്യാ​​സ സ​​ഭ​​ക​​ളി​​ലൂ​​ടെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​നാ​​ഥ​​ര്‍​ക്ക് സം​​ര​​ക്ഷ​​ണം ന​​ല്‍​കു​​ക​​യും ചെ​​യ്ത പു​​ണ്യ​​സ്മ​​ര​​ണാ​​ര്‍​ഹ​​നാ​​യ ഫാ. ​​ഏ​​ബ്ര​​ഹാം കൈ​​പ്പ​​ന്‍​പ്ലാ​​ക്ക​​ല്‍ ഓ​​ര്‍​മ​​യാ​​യി​​ട്ടു നാ​​ളെ 10 വ​​ര്‍​ഷം തി​​ക​​യു​​ന്നു.

ഫാ. ​​ഏ​​ബ്ര​​ഹാം കൈ​​പ്പ​​ന്‍​പ്ലാ​​ക്ക​​ല്‍ സാ​​ന്ത്വ​​ന ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പാ​​ലാ ചെ​​ത്തി​​മ​​റ്റം ദൈ​​വ​​ദാ​​ന്‍ സെ​​ന്‍റ​​റി​​ല്‍ അ​​ഞ്ചി​​ന് 4.30ന് ​​ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ളാ​​ലം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ഷാ​​ജു തു​​രു​​ത്ത​​ന്‍, സ്‌​​നേ​​ഹ​​ഗി​​രി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സി​​സ്റ്റ​​ര്‍ കാ​​ര്‍​മ​​ല്‍ ജി​​യോ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. കൈ​​പ്പ​​ന്‍​പ്ലാ​​ക്ക​​ല​​ച്ച​​ന്‍ തു​​ട​​ക്ക​​മി​​ട്ട 110 അ​​ഗ​​തി ഭ​​വ​​ന​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും മി​​ക​​ച്ച സ്‌​​നേ​​ഹ​​ഗി​​രി സ്ഥാ​​പ​​ന​​ത്തി​​നു​​ള്ള 25,000 രൂ​​പ​​യു​​ടെ വി.​​വി. മൈ​​ക്കി​​ള്‍ തോ​​ട്ടു​​ങ്ക​​ല്‍ അ​​വാ​​ര്‍​ഡ് മ​​ണി​​യ​​ങ്കു​​ളം ര​​ക്ഷാ​​ഭ​​വ​​നും മി​​ക​​ച്ച ദൈ​​വ​​ദാ​​സ സ്ഥാ​​പ​​ന​​ത്തി​​നു​​ള്ള 25,000 രൂ​​പ​​യു​​ടെ ജോ​​സ​​ഫ് ന​​രി​​വേ​​ലി അ​​വാ​​ര്‍​ഡ് വ​​ട​​ക്ക​​ഞ്ചേ​​രി ദൈ​​വ​​ദാ​​ന്‍ സെ​​ന്‍റ​​റി​​നും മ​​ന്ത്രി സ​​മ്മാ​​നി​​ക്കും.