ഫെ​യ്സ്ബു​ക്ക് ലൈ​വി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ​ചെ​യ്തു
Monday, April 29, 2024 3:36 AM IST
ചെ​റു​തോ​ണി: ഫെ​യ്സ്ബു​ക്ക് ലൈ​വി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ​ചെ​യ്തു. ഇ​ടു​ക്കി-ആ​ലി​ൻ​ചുവ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ രാ​ജ​ന്‍റെ മ​ക​ൻ വി​ഷ്ണു(35)വാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം.

ഫെ​യ്സ്ബു​ക്ക് ലൈ​വി​ൽ ഫാ​നി​ൽ കൈ​ലി​മു​ണ്ടി​ന് കു​രു​ക്കി​ട്ട​ശേ​ഷം ഭാ​ര്യ പ​റ​ഞ്ഞ​താ​ണ് ശ​രി, തെ​റ്റ് ത​​ന്‍റെ ഭാ​ഗ​ത്താ​ണെ​ന്ന് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ശേ​ഷം തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​ല ത​വ​ണ ഇ​ത്ത​ര​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ആ​രും ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. ഒ​ടു​വി​ൽ സു​ഹൃ​ത്തു​ക്ക​ളെ​ത്തി ക​ത​ക് ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ വി​ഷ്ണു ഫാ​നി​ൽ തൂ​ങ്ങി​നി​ല്ക്കു​ന്ന​താ​ണ് ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങിപ്പി​രി​ഞ്ഞ വി​ഷ്ണു വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​യാ​ളാ​ണ് വി​ഷ്ണു​വെ​ന്ന് പ​റ​യു​ന്നു. ഫെ​യ്സ് ബു​ക്ക‌്‌ലൈവിൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന് മു​മ്പ് ആ​ർ​ടി​ഒ ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ടു​ക്കി ഹി​ൽവ്യൂ ​പാ​ർ​ക്കി​ൽ താ​ത്കാ​ലി​ക സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഇ​ടു​ക്കി പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.