‘പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ വെ​റ്ററി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യം
Sunday, April 28, 2024 6:44 AM IST
പാ​ല​ക്കാ​ട്: വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽനി​ന്നും നി​ര​വ​ധി പ​ക​ർ​ച്ചവ്യാ​ധി​ക​ൾ മ​നു​ഷ്യ​രി​ലേ​ക്കെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​റ്ററി​ന​റി ഡോ​ക്ട​ർ​മാ​രും പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​രും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ച്ചാ​ലേ ഏ​കാ​രോ​ഗ്യം എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂവെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​റും പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ ഒ.​കെ. മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​വ​ർ​ഷ​ത്തെ ലോ​ക വെ​റ്ററി​നറി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ വെ​റ്ററി​ന​റി അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ. ഉ​ഷാ റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള വെ​റ്ററി​ന​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ആ​ർ. ബി​നു പ്ര​സാ​ദ്, പാ​ല​ക്കാ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ആ​ർ. വി​ദ്യ, ഐ​വി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​കെ. ജ​യ​രാ​ജ്, കേ​ര​ള നോ​ർ​ത്ത് സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ. ബേ​ബി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​സി. സു​ധീ​ർ​ബാ​ബു, ഡോ.​കെ.​വി. വ​ത്സകു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തിരു​നെ​ൽ​വേ​ലി വെ​റ്ററി​ന​റി കോ​ള​ജ് പ്ര​ഫ​സ​ർ ഡോ.​എം.​ ഗീ​ത, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ പ്ര​ഫ​സ​ർ ഡോ.​എ​സ്. ചി​ന്ത, പൂ​ക്കോ​ട് വെ​റ്ററി​ന​റി യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ.​ജോ​ർ​ജ് ചാ​ണ്ടി എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ.​എ. ഇ​ർ​ഷാ​ദ് മോ​ഡ​റേ​റ്റ​റാ​യി.