യാത്രാസംഘം വട്ടവടയിലെത്തി
Sunday, April 28, 2024 6:44 AM IST
വ​ണ്ടി​ത്താ​വ​ളം: മൂ​ന്നാ​റി​ലെ വ​ട്ട​വ​ടയ്​ക്ക് യാത്രതിരിച്ച 55 പേ​ർ ബൈ​ക്കു​ക​ളി​ൽ വ​ണ്ടി​ത്താ​വ​ള​ത്ത് എ​ത്തി​യ​തു കാ​ണി​ക​ൾ​ക്കു കൗ​തു​ക​മാ​യി. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കു​ക​ളി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തുനി​ന്നും ആ​രം​ഭി​ച്ച യാ​ത്ര വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ഉ​ടു​മ​ൽ​പെട്ട വ​ഴി ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു മൂന്നാ​റി​ന​ടു​ത്തു​ള്ള വ​ട്ട​വ​ട​യി​ലെ​ത്തി.

ബൈ​ക്ക് റൈ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​മാ​ക്സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്രാസം​ഘം പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ബൈ​ക്കു​ക​ൾ നി​ർ​ത്തു​ന്പോ​ൾ സ്ഥ​ല​ത്തു​ള്ള​വ​ർ ബൈ​ക്ക് യാ​ത്ര​ക​രോ​ട് യാ​ത്രാല​ക്ഷ്യ​ത്തെക്കുറി​ച്ച് ചോ​ദി​ച്ച​റി‍‍​യു​ന്നു​ണ്ട്. യാ​ത്രാസം​ഘ​ത്തി​ൽ വ​നി​ത​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.