കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും.
12.25 ശതമാനം വരെ യഥാര്‍ഥ ആദായം വാഗ്ദാനം ചെയ്യുന്ന എന്‍സിഡി ഇഷ്യൂ, ഫ്ലക്സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണെന്ന് അധികൃതർ പറഞ്ഞു. ഈമാസം18 വരെ പബ്ലിക് ഇഷ്യു ഉണ്ടാകും.
ഓരോ എന്സിഡിയുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റീവ് പലിശ ഓപ്ഷനുകളും ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശനിരക്കുകള്‍ 10.00 ശതമാനം മുതല്‍ 12.25 ശതമാനം വരെയാണ്. കുറഞ്ഞ അപേക്ഷാതുക 10,000.
ഇഷ്യൂവഴി സമാഹരിക്കുന്ന തുക ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കുമെന്ന് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാർ പറഞ്ഞു.
എന്‍സിഡി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി www.iclfincorp.com സന്ദര്‍ശിക്കുക. ഫോണ്‍- 85890 20137, 8589020186.
Tags : ICL Fincorp's NCD issue public issue non convertible debentures