കഴിഞ്ഞ ദിവസം ഇരിട്ടി ടൗണിൽ കാറിടിച്ചു തകർന്ന വഴിവിളക്ക്.
ഇരിട്ടി: ഇരിട്ടി ടൗണിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്ക് കഴിഞ്ഞ ദിവസം കാർ ഇടിച്ചു ഇടിച്ച് തകർന്നു. ക്രിസ്ത്യൻ പള്ളിക്ക് സമീപം ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന തകർന്നത്. ഇരിട്ടിയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ച വഴിവിളയാണിത്.
കെഎസ്ടിപി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ ആറുമാസത്തിനുള്ളിൽ പ്രവത്തിക്കാതെ വന്നതോടെയാണ് നഗരസഭ ഇടപെട്ട് സ്വകാര്യ വ്യപാര സ്ഥാപനത്തിന്റെ സഹായത്തോടെ വഴിവിളക്കുകൾ സ്ഥാപിച്ചത്. ആറുമാസം മുമ്പ് ഇരിട്ടി മേലെ സ്റ്റാൻഡിലും വാഹനം ഇടിച്ച് മറ്റൊരു വഴിവിളക്ക് തകർന്നിരുന്നു.
അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരമെങ്കിലും തകർന്ന വഴിവിളക്ക് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.