കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്ന വീട് വിഖായാ പ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നു.
കല്‍പ്പറ്റ: കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്ന വീട് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനു കീഴില്‍ വിഖായാ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സേവന, ദുരന്ത നിവാരണ സന്നദ്ധ സേനാംഗങ്ങള്‍ വൃത്തിയാക്കി. ജില്ലാ ചെയര്മാന് ഫൈസല്‍ മുട്ടില്‍, കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ 30 വിഖായാ പ്രവര്‍ത്തകരാണ് ഇന്നലെ മീനാക്ഷി പാലത്ത് സേവനത്തിന് ഇറങ്ങിയത്.
രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ പങ്കാളികളായി. സംസ്ഥാന ചെയര്മാന് മുഹിയുദ്ദീന് കുട്ടി യമാനി, എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശേരി, ഹനീഫ കമ്പളക്കാട് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.
Tags : Local News Nattuvishesham Wayanad