കൃഷിവകുപ്പിന്റെ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ കൃഷിഭവൻ പരിസരത്ത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: ടൂറിസവുമായി ബന്ധപ്പെടുത്തി നിലമ്പൂരില്‍ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കുമെന്ന് ആര്യാടന് ഷൗക്കത്ത് എംഎല്‍എ. കൃഷി വകുപ്പിന്റെ ജില്ലാതല ഓണച്ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചുള്ള കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കൂമഞ്ചേരി ഷൗക്കത്തലി ആദ്യ വില്പന നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. നിലമ്പൂര്‍ കൃഷി അസി. ഡയറക്ടര്‍ ബിജുല ബാലന്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷ മുംതാസ് ബാബു, കൗണ്‍സിലര്‍മാരായ ഇ.എസ്. മുജീബ്, റജീന നൗഷാദ് അലി, പി.ടി. കുഞ്ഞി മുഹമ്മദ്, അടുക്കത്ത് ഇസഹാക്ക്, ഉമ്മര്‍ നാണി, സൈഫുദ്ദീന്, പ്രഭ, ഷിഹാബ് ഇണ്ണി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സാലി ബിജു, അസി. കൃഷി ഓഫീസര്‍ ഷബീറലി മുക്കട്ട, കൃഷി അസിസ്റ്റന്റുമാരായ സി.സി. സുനില്‍, ടി.വി. മീന എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Agricultural marketing