x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡി​ൽ ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 18, 2026 10:57 PM IST | Updated: November 18, 2026 10:57 PM IST

പു​തു​ശേ​രി ഭാ​ഗ​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ടം

അ​ടൂ​ർ : എം​സി റോ​ഡി​ൽ ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച 2.30ന് ​വ​ട​ക്ക​ട​ത്തു​കാ​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് ആ​ദ്യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ വ​ട​ക്ക​ട​ത്തു​കാ​വ്‌ ക​ടു​വി​ങ്ക​ൽ വ​ട​ക്കേ​തി​ൽ പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു.

വൈ​കു​ന്നേ​രം നാ​ലി​ന് എം​സി റോ​ഡി​ൽ പു​തു​ശേ​രി ഭാ​ഗം ജം​ഗ്ഷ​നു സ​മീ​പം മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര​ട​ക്കം എ​ട്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വ് തൈ​വി​ള​യി​ൽ എം.​ഷാ​ജി (62), എ​ഫ്.​ ഹ​സ (6), എ​ഫ്. ഹാ​ഷി​ദ (13), എ​ഫ്.​ഹ​ൻ​സ (5), എ​ഫ്.​ആ​മി ഫാ​ത്തി​മ (21), എ​ഫ്.​ഖ​ദീ​ജ (5), ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി പി.​സെ​ൽ​വം (57), അ​ടൂ​ർ ക​ള​രി​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഷി​യാ​സ്(44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഏ​നാ​ത്ത് ഭാ​ഗ​ത്തു​നി​ന്ന് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു​വ​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ത്തെ മ​റി​ക​ട​ക്കു​മ്പോ​ൾ അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​റി​ൽ ആ​ദ്യം ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham, Districtnews accidents on MC Road

Recent News

Corehub Up