x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​യാ​ക്കു​രു​ക്ക്... എ​വി​ടെ പോ​ലീ​സ്...!

വെബ് ഡെസ്ക്
Published: September 5, 2026 11:15 PM IST | Updated: September 5, 2026 11:15 PM IST

ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ല​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നി​ന് ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ല​നു​ഭ​വ​പ്പെ​ട്ട വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. മ​ണി​ക്കൂ​റു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ട്ട​ത്.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ൺ​വേ​യി​ലൂ​ടെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ട​താ​ണ് വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ഴി​വ​ച്ച​ത്. മ​ണ്ണി​ട്ട റോ​ഡു​വ​ഴി മു​ന്നി​ലേ​ക്കും പി​ന്നി​ലേ​ക്കും പ​ല​ത​വ​ണ എ​ടു​ത്ത് വ​ള​ച്ചാ​ണ് ബ​സു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നീ​ട് വ​ൺ​വേ​യി​ലേ​ക്ക് ക​യ​റാ​നാ​യ​ത്.
ലോ​റി പി​റ​കി​ലേ​ക്കെ​ടു​ക്ക​വേ സ്കൂ​ട്ട​റി​ൽ ത​ട്ടി സ്കൂ​ട്ട​ർ​യാ​ത്രി​ക​ൻ റോ​ഡി​ലേ​ക്കു വീ​ണു. ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
പ​ക​രം പാ​ത​ക​ൾ ശ​രി​യാ​ക്കാ​തെ തോ​ന്നും​പ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത് പ​ല​പ്പോ​ഴും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും അ​ഴി​യാ​ക്കു​രു​ക്കു​ക​ൾ​ക്കു​മാ​ണ് വ​ഴി​വ​യ്ക്കു​ന്ന​ത്. ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​ൽ​പ്പെ​ടു​ക​യാ​ണ്. അ​ധി​കൃ​ത​രോ പോ​ലീ​സോ ഇ​തൊ​ന്നും ക​ണ്ടെ​ന്നു ന​ടി​ക്കു​ന്നു​പോ​ലു​മി​ല്ല

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up