ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് നിർവഹിക്കുന്നു.
എടത്വ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി 175-ാം വയസിലേക്ക്. ഒരുവർഷം നീളുന്ന ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്നലെ രാവിലെ 6.30ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കുര്‍ബാന അര്‍പ്പിച്ചതോടെയാണ് തുടക്കം കുറിച്ചത്.
തുടർന്ന് നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്തു.
കുട്ടനാടിനും ദേശത്തിനും ശോഭ പകര്‍ന്ന് പഴമയുടെ പ്രൗഢിയില്‍ ഇന്നും നിലനില്‍ക്കുന്ന ആനപ്രമ്പാല്‍ പള്ളി പാവപ്പെട്ടവരോടുള്ള കരുതലും വിദ്യാഭ്യാസമേഖലയ്ക്ക് നല്കുന്ന സംഭാവനയും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
പെന്ഷന് വിതരണവും ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലസിസ് രോഗികള്‍ക്കുള്ള സഹായം, എടത്വ മഹാജൂബിലി ആശുപത്രിക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി കൈമാറി. ലോഗോ പ്രകാശനം റെജി ചെറിയാന് എംഎല്‍എ നിര്‍വഹിച്ചു. മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മന്‍, എടത്വ സെന്റ് ജോര്‍ജ് ഫെറോനാ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, മര്‍ത്തോമാ പള്ളി വികാരി ഫാ. ജോസഫ് കെ. ജോര്‍ജ്, ക്നാനായ സമുദായ പ്രതിനിധി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടില്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ്, വാര്‍ഡ് മെമ്പര്‍ മോളമ്മ ഔസേഫ്, വൈസ് പ്രസിഡന്റ് ഫാ.ഡോ. മാത്യൂസ് ജോണ്‍ മനയില്‍, വികാരി. ഫാ. ലിജു പി. ചെറിയാന്, ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാമ്മന്‍ അമ്പ്രയില്, ട്രസ്റ്റി ഷാജി അലക്സ്, സെക്രട്ടറി വര്‍ഗീസ് കോലത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews