വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടും അഭിവാദ്യമര്‍പ്പിച്ചും ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: യുഡിഎഫിനെ നയിച്ച് സെഞ്ചുറിവിജയംനേടിയ വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടും അഭിവാദ്യം അര്‍പ്പിച്ചും ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ഠാണാ ജംഗ്ഷനിലേക്ക് നടത്തിയ പ്രകടനത്തില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോമോന് ജോസ്, ശരത്ത്ദാസ്, ഷാല്ബിന് പെരേര, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ്് ഫെസ്റ്റിന് ഔസേപ്പ്, പഞ്ചായത്തംഗങ്ങളായ ടി.ഡി. യശോഭ്, സാജിറ ബഷീര്‍, പടിയൂര്‍ മണ്ഡലം പ്രസിഡന്റ് ് ഇ.എ. സിദ്ധാര്‍ഥ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിന് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.