ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുമേനി യൂണിറ്റിന്റെ വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിൽസൺ ഇടക്കര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ, പഞ്ചായത്തംഗങ്ങളായ ജോസ് പൂവത്തുംമൂട്ടിൽ, ജോളി പതിയിൽ, പ്രിൻസ് വെള്ളക്കട, മഞ്ജു വിനോദ് എന്നിവരെ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് റോയി ജോസ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയ ഇ.ജെ. വിൽസനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. രവീന്ദ്രൻ വലിയപുരയിൽ, ടോമി മൂന്നാനാൽ, ടി.എസ്. അജയകുമാർ, ജോൺസൺ സി പടിഞ്ഞാത്ത്, ടി.യു. സുജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.
നടുവിൽ: വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു തെക്കേകൊട്ടാരം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എം. ഹരിദാസ്, ജോർജ് തോണിക്കൽ, മേഖലാ സെക്രട്ടറി ഷാബി ഈപ്പൻ, സാബു മഞ്ഞുമല, എസ്.സജിത്ത് , സി.സി. രാമകൃഷ്ണൻ, കെ. മുസ്തഫ, ഷിജു തിരുത്തിമറ്റം, എ.ഇ. റജീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്-ഷിബു തെക്കേകൊട്ടാരം , ജനറൽ സെക്രട്ടറി-എസ്.സജിത്ത് , ട്രഷറർ- മുസ്തഫ പ്രൈം.
കുടിയാന്മല: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി (കെവിവിഇഎസ്) കുടിയാന്മല യൂണിറ്റ് വാർഷിക സമ്മേളനവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞടുപ്പും കുടിയാന്മല വ്യാപാരഭവൻ ഹാളിൽ നടന്നു. ചടങ്ങിൽ വ്യാപാരികളുടെ മക്കളിൽ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുടിയാന്മല യൂണിറ്റ് പ്രസിഡന്റ് പി.ഡി. ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ഷിബു ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോർജ് തോണിയ്ക്കൽ മുഖ്യപ്രഭാഷണവും നടത്തി.
മേഖലാ ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, കുടിയാന്മല യൂണിറ്റ് ട്രഷറർ ഗണേഷ് ബാബു, വൈസ് പ്രസിഡന്റുമാരായ ബെന്നി മീമ്പുഴ, ജോയി പുതുപ്പറമ്പിൽ, സെക്രട്ടറിമാരായ റോയി കുന്നേൽ, സജി തയ്യിൽ എന്നിവർ പ്രസംഗിച്ചു. പി.പി. ഷിബു വാർഷിക റിപ്പോർട്ടും ഗണേഷ് ബാബു വരവുചെലവ് കണക്കും അവതരിപ്പിച്ചു.
Tags : nattu vishesham Annual General Meeting