x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം: മി​നി പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു


Published: July 1, 2026 05:31 AM IST | Updated: July 1, 2026 05:31 AM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി പി​ക്ക​പ്പ് വാ​ൻ.

മു​ക്കം: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലെ നെ​ല്ലി​ക്കാ​പ്പ​റ​മ്പ് ആ​ദം​പ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട മി​നി പി​ക്ക​പ്പ് വാ​ൻ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. മ​ഴ പെ​യ്യു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ റോ​ഡി​ൽ തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രാ​യ ചി​ല​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​തേ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​റു​ത്ത​പ​റ​മ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ര​ണ്ട​പ​ക​ട​ങ്ങ​ളി​ലും ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​കാ​തി​രു​ന്ന​ത്.

അ​രീ​ക്കോ​ട്-​മു​ക്കം റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​ര​ത്തേ​യു​ണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up