x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി നി​ര്‍​മ​ല​മാ​താ സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ന​ട​ത്തി


Published: July 1, 2026 06:30 AM IST | Updated: July 1, 2026 06:30 AM IST

ബ​ത്തേ​രി നി​ര്‍​മ​ല മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍​നി​ന്ന്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വി​ദ്യാ​ര്‍​ഥി​ക​ളെ ല​ഹ​രി വി​പ​ത്തു​ക​ളി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര്‍​മ​ല​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഗീ​ത ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ​ര്‍ ഫാ. ​ലി​ന്‍​സ് ചെ​റി​യാ​ന്‍, ആ​ന്‍റി ഡ്ര​ഗ്‌​സ് ക്ല​ബ് ചു​മ​ത​ല​യു​ള്ള അ​മൃ​ത ട്രീ​സ ഫ്രാ​ന്‍​സി​സ്, ഷീ​ന​മോ​ള്‍, ഹി​ല്‍​ഡ തോ​മ​സ്, പി. ​ലി​ഷ, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ബി.​ആ​ര്‍. ര​മ്യ, എം.​എം. ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യ​ക്തി​ജീ​വി​ത​ത്തെ​യും കു​ടും​ബ​ത്തെ​യും എ​ങ്ങ​നെ ത​ക​ര്‍​ക്കു​ന്നു​വെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​ക്കെ​ണി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ പു​ല​ര്‍​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
വി​ദ്യാ​ര്‍​ഥി​നി ല​യ​ന സാ​ബു ന​ക്ഷ​ത്ര ജി​ജോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up