x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലും ജീ​വി​ത​ത്തി​ലും ശു​ഭ​യാ​ത്ര ഒ​രു​ക്കാ​ൻ മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി  


Published: July 1, 2026 11:07 PM IST | Updated: July 1, 2026 11:07 PM IST

മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​ലെ ആ​ക്‌​സി​ഡ​ന്‍റ് ആ​ൻ​ഡ് ട്രോ​മാ കെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശു​ഭ​യാ​ത്ര പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​

 

കാ​ഞ്ഞി​ര​പ്പ​ള്ളി: റോ​ഡി​ലും ജീ​വി​ത​ത്തി​ലും സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി ന​ട​പ്പി​ലാ​ക്കു​ന്ന ശു​ഭ​യാ​ത്ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ശു​പ​ത്രി കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ലോ​ഗോ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ സി​എം​ഐ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
റോ​ഡ് അ​പ​ക​ട​ങ്ങ​ൾ, വീ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗോ​ൾ​ഡ​ൻ മ​ണി​ക്കൂ​റി​ൽ (അ​പ​ക​ട​ത്തി​ന് ശേ​ഷം ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ന​കം) ത​ന്നെ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​ലെ ആ​ക്‌​സി​ഡ​ന്‍റ് ആ​ൻ​ഡ് ട്രോ​മാ കെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശു​ഭ​യാ​ത്ര പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കും.​കൂ​ടാ​തെ അ​പ​ക​ട​ത്തി​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും മേ​രി​ക്വീ​ൻ​സ് ആ​ക്സി​ഡ​ന്‍റ് ആ​ൻ​ഡ് ട്രോ​മാ കെ​യ​ർ വി​ഭാ​ഗം സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​ക നി​ര​ക്കി​ള​വി​ൽ ല​ഭ്യ​മാ​ക്കും.
ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണം, ല​ഹ​രി വി​രു​ദ്ധ അ​വ​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​നം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ, വാ​ക്ക​ത്തോ​ൺ, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ യാ​ത്ര​സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, അ​വ​ബോ​ധ​ന വീ​ഡി​യോ​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കും.
ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​സി​റി​ൾ ത​ളി​യ​ൻ സി​എം​ഐ, ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് സി​എം​ഐ, ഫാ. ​ടി​സ​ൺ കോ​ച്ചേ​രി​ൽ സി​എം​ഐ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up