രാജാക്കാട് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച ഓൺലൈൻ ഒപിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ നിർവഹിക്കുന്നു.
രാജാക്കാട്: ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ ഹോമിയോപ്പതി ഓൺലൈൻ ഒപി ആരംഭിച്ചു.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഓൺലൈൻ ഒപി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബൈജു, വാർഡ് മെംബർ ജോഷി കന്യാക്കുഴി, സിഡിഎസ് ചെയർപേഴ്സൺ ബിജി സന്തോഷ്, എച്ച്എംസി കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District news