x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ര്‍ ഹൈ​വേ ക​വ​ര്‍​ച്ച: സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ലെ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍


Published: July 2, 2026 01:20 AM IST | Updated: July 2, 2026 01:20 AM IST

പ​യ്യ​ന്നൂ​ര്‍: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​ര്‍​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മു​ണ്ടാ​യി​രു​ന്ന കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ൽ.
മാ​ലൂ​ര്‍ കു​ണ്ടേ​രി​പ്പൊ​യി​ലി​ലെ എം.​ടി. മ​നോ​ജി​ന്‍റെ മ​ക​ന്‍ അ​ശ്വ​ന്തി​നെ(26)​യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ണ്ടേ​രി​പ്പൊ​യി​ലി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി സ​നു സ​ന്തോ​ഷ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തോ​ടെ ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.
ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത എ​ടാ​ട്ടാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത കാ​ര്‍ പി​ലാ​ത്ത​റ കോ ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​പ്പ​ത് പ​വ​നോ​ളം സ്വ​ര്‍​ണ​വും ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Tags : Nattuvishesham District news

Recent News

Corehub Up