സെൻസസ് പരിപാടിയുടെ കരിക്കോട്ടക്കരി വില്ലേജ്തല ഉദ്ഘാടനം കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ ആദ്യ നമ്പർ രേഖപ്പെടുത്തി നിർവഹിക്കുന്നു.
ഇരിട്ടി: സെൻസസ് പ്രവർത്തനങ്ങൾ കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ ആദ്യ നമ്പർ രേഖപ്പെടുത്തിക്കൊണ്ട് കരിക്കോട്ടക്കരി വില്ലേജ് തല ഉദ്ഘാടനം നടത്തി. ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടത്തിൽ, അയ്യൻകുന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ മേഴ്സി മരിയ, പഞ്ചായത്ത് അംഗം ലൈലാമ്മ മാത്യു, സെൻസസ് വില്ലേജ് സൂപ്പർവൈസർമാരായ എം.ഡി. മനോജ്, ടെഡി ജോസഫ്, എം.എം. വർഗീസ്, ജീമ ജോസ് എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham District news