ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാളിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങില്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉത്പന്നങ്ങള
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാളിനോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തി. ഊട്ടുനേര്‍ച്ചയ്ക്ക് ആവശ്യമായ പച്ചക്കറി ഉത്പന്നങ്ങള്‍ ഇടവകക്കാര് സമര്‍പ്പണം നടത്തി.
വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ് പള്ളന്‍, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന്, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഡേവിസ് ചക്കാലക്കല്‍, ജെയ്സണ്‍ പൊന്തോക്കന്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, കലവറ കമ്മിറ്റി കണ്‍വീനര്‍ ജോബി കരിമാലിക്കല്‍, ജോയിന്റ് കണ്‍വീനര്‍ ആനി പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags : Nattuvishesham District news