x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ്റു​വേ​ല ച​ന്ത​യും ച​ക്ക ഫെ​സ്റ്റും ശ്ര​ദ്ധേ​യ​മാ​യി


Published: July 2, 2026 05:29 AM IST | Updated: July 2, 2026 05:29 AM IST

ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​ത്തൈ​ക​ൾ.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യും ച​ക്ക ഫെ​സ്റ്റും കാ​ർ​ഷി​കവി​ള​ക​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും ന​ടീ​ൽ വ​സ്ത​ക്ക​ളു​ടെ​യും വൈ​വി​ധ്യ​ങ്ങ​ൾ​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യ ച​ക്ക വി​ഭ​വ​ങ്ങ​ൾ​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ഞാ​റ്റു​വേ​ല​ച്ച​ന്ത​യി​ൽ മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം, മു​ട്ടി​ക്ക​ട​വ് ജി​ല്ലാ വി​ത്തു​കൃ​ഷി​ത്തോ​ട്ടം, ചു​ങ്ക​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളി​ൽ വി​വി​ധ വി​ത്തു​ക​ളു​ടെ​യും തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ന്നു.

തെ​ങ്ങ്, ക​മു​ക് തൈ​ക​ൾ, ഫ​ല​വൃ​ക്ഷത്തൈ​ക​ൾ, ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​ക്ക​ന്നു​ക​ൾ, അ​ല​ങ്കാ​രച്ചെ​ടി​ക​ൾ, പ​ച്ച​ക്ക​റിത്തൈ​ക​ൾ, വി​വി​ധ​യി​നം വി​ത്തു​ക​ൾ, വെ​ളി​ച്ചെ​ണ്ണ, തുടങ്ങിയവ​യാ​ണ് വി​ൽ​പ്പ​ന​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ കു​ടും​ബ​ശ്രീ​യു​ടെ ച​ക്ക പാ​യ​സം അ​ട​ക്ക​മു​ള്ള വി​വി​ധ ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ർ​ഷ​ക​ർ ജൈ​വരീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളും വാ​രാ​ൽ മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ച​ന്ത​യി​ലു​ണ്ടാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മൈ​മൂ​ന, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​പി. സു​രേ​ഷ് ബാ​ബു, നി​ല​ന്പൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ജു​ല ബാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബു​ഷ്റാ​ബി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ നാ​സ​ർ തെ​റ്റ​ത്ത്, റെ​ജി ജോ​ണ്‍, റി​യാ​സ് ചു​ങ്ക​ത്ത​റ, അം​ഗ​ങ്ങ​ളാ​യ ഐ​സ​ക്ക് അ​റ​യ്ക്ക​ൽ, അ​ബ്ദു​ൾ മ​ജീ​ദ്, പ​റ​ന്പി​ൽ ബാ​വ, സു​ഹ​റാ​ബി, സി.​ഡി. സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ. ​സു​ബൈ​ർ ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up