x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി ഇ​ര​ട്ട​പ്പാ​ത: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: July 2, 2026 06:33 AM IST | Updated: July 2, 2026 06:33 AM IST

നേ​മം: തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് (നേ​മം) റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ പു​തി​യ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള 21-ാം ന​മ്പ​ർ റോ​ഡ് ഓ​വ​ർ ബ്രി​ഡ്ജ് ഈ​മാ​സം ആ​റു​മു​ത​ൽ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പാ​പ്പ​നം​കോ​ട് - മ​ല​യി​ൻ​കീ​ഴ് റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നേ​മം സ്റ്റു​ഡി​യോ റോ​ഡ് വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തു​നി​ന്നു മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് സ്റ്റു​ഡി​യോ റോ​ഡ് വ​ഴി പ്ലാ​ങ്കാ​ല​മു​ക്ക് ജം​ഗ്ഷ​നി​ലെ​ത്ത​ണം. തു​ട​ർ​ന്ന് അ​വി​ടെ​നി​ന്നു വ​ല​ത്തോ​ട്ട് തി​രി​ഞ്ഞാ​ണ് മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​ത്. മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തു​നി​ന്ന് പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ലാ​ങ്കാ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ്, സ്റ്റു​ഡി​യോ റോ​ഡ് വ​ഴി വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ലെ​ത്തി യാ​ത്ര തു​ട​രേ​ണ്ട​താ​ണ്.

അ​തേ​സ​മ​യം, മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തൃ​ക്ക​ണ്ണാ​പു​രം - തി​രു​മ​ല റോ​ഡ് വ​ഴി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. മേ​ൽ​പ്പാ​ലം അ​ട​ച്ചി​ടു​ന്ന ജൂ​ലൈ ആ​റു​മു​ത​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സെ​ക്ട​റ​ൽ പാ​ർ​ട്ടി​ക​ളെ വി​ന്യ​സി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up