x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്: തെളിവെടുപ്പു നടത്തി


Published: July 2, 2026 06:28 AM IST | Updated: July 2, 2026 06:28 AM IST

ക​ഴ​ക്കൂ​ട്ടം: കോ​ട​തി​യി​ലു​ള്ള കേ​സി​ൽ സാ​ക്ഷി പ​റ​യു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു.

ചി​റാ​റ്റു​മു​ക്ക് ഫാ​ത്തി​മ​പു​രം എ​സ് വി ​എം ഹൗ​സി​ൽ വി​നോ​ജ് (29), ചി​റ്റാ​റ്റ്മു​ക്ക് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പാ​ല​ത്തി​നു സ​മീ​പം ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ ഡൊ​മി​നി​ക്ക് (28) എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.​ക​ഴി​ഞ്ഞ മാ​സം 18ന് ​രാ​ത്രി 11നാ​യി രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ചി​റ്റാ​റ്റു​മു​ക്ക് ശാ​സ് താം​കോ​വി​ലി​നു സ​മീ​പം ശാ​ലോം വീ​ട്ടി​ൽ ഫെ​ബി​നെ​യും സു​ഹൃ​ത്തി​നെ​യും പി​ൻ​തു​ട​ർ​ന്ന പ്ര​തി​ക​ൾ ചി​റ്റാ​റ്റു​മു​ക്ക് ജം​ഗ്ഷ​നി​ൽ​വ​ച്ച് മോ​ട്ടോ​ർ​സൈ​ക്കി​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്നു ന​ര​ഹ​ത്യ​ശ്ര​മ​ത്തി​ന് ക​ഠി​നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ക​ഠി​നം​കു​ളം ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഓ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​നൂ​പ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹാ​ഷിം, സി​പി​ഒ ദീ​പ​ക് എ​ന്നി​വ​രു​ടെ ടീം ​അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നു പി​ടി​ക്ക​പ്പെ​ടു​മെ​ന്നു മ​ന​സി​ലാ​ക്കി പ്ര​തി​ക​ൾ ആ​റ്റി​ങ്ങ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വെ​ട്ടു​ക​ത്തി​യും ബൈ​ക്കും ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up