തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിക്കെതിരേ കെഎസ്കെടിയു, എൻആർഇജി യൂണിയനുകൾ നടത്തിയ പ്രതിഷേധ ധർണ ഡോ. സി.എം. കുസുമൻ ഉദ്ഘാ
തലയോലപ്പറമ്പ്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്കെടിയു, എൻആർഇജി വർക്കേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
തലയോലപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണാ സമരം സിപിഎം ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ഏരിയ പ്രസിഡന്റ് വി. കെ.രവി അധ്യക്ഷതവഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ.പി. ജയൻ,വി.എൻ. ബാബു, കെ.ടി. സുഗുണൻ, ജയ അനിൽ, പി.കെ. മല്ലിക, ആശാ ബാബു, പി. ശശിധരൻ, കെ.കെ. ബാബുക്കുട്ടൻ, കെ.ബി. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags : Local News Nattuvishesham Kottayam