ചങ്ങനാശേരി ബൈപാസ് ജംഗ്ഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് കാട്ടി മരത്തിൽ പോസ്റ്റർ പതിച്ചിരിക്കുന്നു. സമീപം ഇരുചക്രവാഹനങ്ങൾ പാര്‍ക്ക് ചെയ്തിരിക
ചങ്ങനാശേരി: ബൈപാസ് ജംഗ്ഷനിലെ ഫ്ലൈഓവര്‍ നിര്‍മാണത്തിനായി മരങ്ങൾ മുറിച്ചു തുടങ്ങി. നൂറോളം മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. അതേസമയം മരച്ചുവട്ടിലെ ഇരുചക്ര വാഹന പാർക്കിംഗ് മരം മുറിക്കലിന് തടസമാകുന്നുണ്ട്.
കരാറുകാർ രാവിലെ ജോലിക്ക് എത്തുന്നതിന് മുൻപ് തന്നെ മരച്ചുവട്ടിൽ നിരവധി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊതുമരാമത്ത് വകുപ്പ് മരങ്ങളില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. ഇതേത്തുടർന്ന് പോലീസിന്റെ സഹായം തേടാനാണ് കരാറുകാരുടെ തീരുമാനം.
റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗിന് അമിത ചാര്‍ജ് ഈടാക്കുന്നതാണ് ട്രെയിന്‍ യാത്രക്കാര്‍ ബൈപാസ്, ഗുഡ്സ്ഷെഡ് റോഡുകളിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ കാരണമെന്നാണ് പറയുന്നത്.
Tags : Local News Nattuvishesham Kottayam