x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​വ​ണ്ടി പു​നഃ​ക്ര​മീ​ക​രി​ച്ച റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു


Published: July 2, 2026 07:08 AM IST | Updated: July 2, 2026 07:08 AM IST

ഗ്രാ​മ​വ​ണ്ടി​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച റൂ​ട്ടി​ലെ സ​ർ​വീ​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ഗ്രാ​മ​വ​ണ്ടി പു​ന​ഃക്ര​മീ​ക​രി​ച്ച റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ്ര​തി​വ​ർ​ഷം സ​ർ​വീ​സ് ന​ട​ത്തി​പ്പി​നാ​യി 12ല​ക്ഷം രൂ​പ​യാ​ണ് കെ​എ​സ് ആ​ർ​ടി​സി ക്ക് ​ന​ൽ​കു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റ് ല​ക്ഷം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ട് ല​ക്ഷം, ത​ല​യോ​ല​പ്പറ​മ്പ്, ക​ടു​ത്തു​രു​ത്തി, ഞീ​ഴൂ​ർ, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ ഓ​രോ ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ സ​മാ​ഹ​രി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ 6.40നു ​വൈ​ക്ക​ത്ത് നി​ന്നും പു​റ​പ്പെ​ടു​ന്ന ഗ്രാ​മ​വ​ണ്ടി വാ​ഴ​മ​ന, മു​ട്ടു​ങ്ക​ൽ, ക​ള്ളാ​ട്ടി​പ്പു​റം, പ​ഴം​പെ​ട്ടി, കോ​രി​ക്ക​ൽ, ത​ല​യോ​ല​പ്പ​റ​മ്പ്, മേ​ഴ്സി,കീ​ഴൂ​ർ, പു​ളി​ഞ്ചു​വ​ട്, ആ​പ്പാ​ഞ്ചി​റ, കു​റ​വി​ല​ങ്ങാ​ട് റൂ​ട്ടി​ൽ ര​ണ്ട് സ​ർ​വീ​സും ത​ല​യോ​ല​പ്പറ​മ്പ് കീ​ഴു​ർ, പ്ലാം​ചു​വ​ട്, ഞാ​റു​കു​ന്ന് പ​ള്ളി, ക​ടു​ത്തു​രു​ത്തി മാ​ർ​ക്ക​റ്റു​വ​ഴി കു​റ​വി​ല​ങ്ങാ​ടി​ലെ​ത്തു​ന്ന രീ​തി​യി​ൽ ര​ണ്ടു സ​ർ​വീ​സാ​യും കൂ​ടു​ത​ൽ​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

റൂ​ട്ട് പു​ന​ഃക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ ബാ​ബു, കെ.​പി. ഷാ​നോ, ബ്ലോ​ക്ക് മെ​ംബർ സീ​തു ശ​ശി​ധ​ര​ൻ,

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​താ സു​ബാ​ഷ്, അ​മ്പി​ളി മാ​യാ​ത്മജ​ൻ, നി​ഷാ വി. ​നാ​യ​ർ, എം. ​അ​നി​ൽ​കു​മാ​ർ, വി​നോ​ദ് തേ​വ​ല​ക്കാ​ട്, നി​ഖി​ൽ പൊ​ന്ന​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up