x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ മ​ഴ : സം​ര​ക്ഷ​ണ​ഭി​ത്തി​ ഇ​ടി​ഞ്ഞു​താ​ണു; വീ​ട് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ


Published: July 2, 2026 07:06 AM IST | Updated: July 2, 2026 07:06 AM IST

വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മേ​വെ​ള്ളൂ​ർ കൊ​ല്ലം​പ​റ​മ്പി​ൽ ഓ​മ​ന​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗം മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞ് താ​ണ​തോ​ടെ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യിലായ വീട്.

വെ​ള്ളൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മു​റ്റം സം​ര​ക്ഷ​ണ​ഭി​ത്തി​യ​ട​ക്കം ര​ണ്ട​ര​യാ​ൾ താ​ഴ്ച​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണു. മ​ഴ തു​ട​ർ​ന്നാ​ൽ വീ​ട് നി​ലം പൊ​ത്തു​മെ​ന്ന ഭീ​തി​യി​ൽ നി​ർ​ധ​ന കു​ടും​ബം. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മേ​വെ​ള്ളൂ​ർ കൊ​ല്ലം​പ​റ​മ്പി​ൽ ഓ​മ​ന​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത് .

വീ​ടി​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടു​മീ​റ്റ​ർ അ​ക​ലെ​വ​രെ മ​ണ്ണ് ക​ൽ​ക്കെ​ട്ടോ​ടെ ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു. മ​ഴ ക​ന​ത്ത് പെ​യ്ത​തോ​ടെ വെ​ള്ളം താ​ഴ്ന്ന് മ​ണ്ണ് ദു​ർ​ബ​ല​മാ​യ​താ​ണ് കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

14വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 65കാ​രി​യാ​യ ഭാ​ര്യ ഓ​മ​ന​യും ര​ണ്ട് മ​ക്ക​ളും മ​ക​ളു​ടെ വി​ദ്യാ​ർ​ഥി​യാ​യ മ​ക​നു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ആ​റ​ര സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ മു​പ്പ​ത് വ​ർ​ഷം മു​മ്പാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

പെ​രു​വ​യി​ൽ പൂ​ക്ക​ട ന​ട​ത്തി​ക്കി​ട്ടു​ന്ന തു​ച്ഛ വ​രു​മാ​ന​ത്തി​ലാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു വ​രു​ന്ന​ത്. വീ​ട് ത​ക​ർ​ന്ന് കി​ട​പ്പാ​ടം ന​ഷ്‌​ട​മാ​യാ​ൽ വ​ഴി​യാ​ധാ​ര​മാ​കു​മെ​ന്നും മ​റ്റൊ​രു വീ​ട് നി​ർ​മി​ക്കാ​ൻ ത​നി​ക്ക് മാ​ർ​ഗ​മി​ല്ലെ​ന്നും ഓ​മ​ന പ​റ​ഞ്ഞു. മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ട് ത​ക​രാ​തി​രി​ക്കാ​ൻ ഉ​ട​ൻ പ്ര​തി​രോ​ധം തീ​ർ​ത്താ​ൽ മാ​ത്ര​മേ നി​ർ​ധ​ന കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നാ​കു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. ബേ​ബി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up