x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ​ക്കേ​സ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹം തീപ്പൊ​ള്ള​ലേ​റ്റും അ​ഴു​കി​യ നി​ല​യി​ലും ക​ണ്ടെ​ത്തി


Published: July 2, 2026 06:32 AM IST | Updated: July 2, 2026 06:32 AM IST

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി മു​ട്ട​പ്പ​ല​ത്തി​നു സ​മീ​പം വീ​ട്ടി​ന​ക​ത്ത് കാ​പ്പ കേ​സ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹം തീ​പ്പൊ​ള്ള​ലേ​റ്റും അ​ഴു​കി​യ നി​ല​യി​ലും ക​ണ്ടെ​ത്തി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മി​ന്ന​ൽ ഫൈ​സ​ൽ എന്നു വി​ളി​ക്കു​ന്ന ഫൈ​സ​ലി (46) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ന​ക​ത്താ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഈ ​വീ​ട്ടി​ൽ ഇ​യാ​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്ത് മ​ൽ​പ്പി​ടി​ത്തം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ർന്നു സംഭവം കൊ​ല​പാ​ത​ക​മാ​ണെന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നുണ്ട്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യ ഫൈസൽ ശിക്ഷ കഴിഞ്ഞ് ​അ​ടു​ത്ത​കാ​ല​ത്താ​ണ് ജ​യി​ലി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് വ്യക്തമാക്കി.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ന​ക​ത്തുനി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർന്നു നാ​ട്ടു​കാ​ർ വീ​ട്ടി​ന​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. ഉ​ട​ൻ ത​ന്നെ വി​വ​രം ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. ഇ​യാ​ളു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മോ​ഷ​ണം, അ​ടി​പി​ടി, ല​ഹ​രി വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ചി​റ​യി​ൻ​കീ​ഴ്, മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up