കൊളത്തൂരിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊളത്തൂര്‍ മേഖലാ ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കുന്നു.
കൊളത്തൂര്‍: മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ കൊളത്തൂര്‍ പ്രദേശത്തെ തെരുവുനായ ശല്യം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊളത്തൂര്‍ മേഖലാ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.
സമീപ ദിവസങ്ങളിലായി തെരുവുനായകള്‍ മൂന്ന് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്.
വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും തെരുവുനായകളില്‍നിന്ന് കടുത്ത ഭീഷണിയാണ് നേരിടുന്നത്. അതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഡിവൈഎഫ്ഐ മങ്കട ബ്ലോക്ക് കമ്മിറ്റി അംഗം മഞ്ജു, കൊളത്തൂര്‍ മേഖലാ സെക്രട്ടറി ജിഷിന്, അനസ് എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറി അനന്തകൃഷ്ണന് നേരിട്ട് കണ്ട് പരാതി രേഖാമൂലം നല്‍കിയത്.
Tags : Local News Nattuvishesham Malappuram