x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് : ജി​ല്ല​യി​ല്‍ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 71,617 പേ​ര്‍


Published: July 2, 2026 05:24 AM IST | Updated: July 2, 2026 05:24 AM IST

കോ​ഴി​ക്കോ​ട്: സെ​ന്‍​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി വീ​ടു​മാ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വ്യ​ക്തി​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 74,301 (92.31 - ശ​ത​മാ​നം) പേ​ര്‍. ജൂ​ണ്‍ 16ന് ​ആ​രം​ഭി​ച്ച സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന് ജൂ​ണ്‍ 30 രാ​ത്രി 12 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രു​ടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ സൗ​ക​ര്യ​വും ആ​ദ്യ​മാ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.
ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം​ഘ​ട്ട സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

സെ​ന്‍​സ​സ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം 14 ചാ​ര്‍​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കും കൈ​മാ​റി​യി​രു​ന്നു. വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സും ഉ​ള്‍​പ്പെ​ട്ട​താ​ണ് ആ​ദ്യ​ഘ​ട്ടം. 2027 ഫെ​ബ്രു​വ​രി​യി​ലാ​ണ് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ടാം​ഘ​ട്ടം.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up