x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് കു​റു​ന​രി​ക​ൾ ച​ത്തു


Published: July 2, 2026 05:19 AM IST | Updated: July 2, 2026 05:19 AM IST

ഷോ​ക്കേ​റ്റ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​റു​ന​രി​ക​ൾ.

തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണ​ക്കോ​ടി​ൽ വെ​ള്ള​ത്തി​ൽ വീ​ണ വൈ​ദ്യു​ത ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് അ​ഞ്ച് കു​റു​ന​രി​ക​ൾ ച​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പ്ലാ​വി​ൽ നി​ന്ന് ച​ക്ക വീ​ണ് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വെ​ള്ള​ത്തി​ൽ വീ​ണ​ത്. ഈ ​വെ​ള്ള​ക്കെ​ട്ടി​ലി​റ​ങ്ങി​യ കു​റു​ന​രി​ക​ളാ​ണ് ഷോ​ക്കേ​റ്റ് ത​ൽ​ക്ഷ​ണം ച​ത്ത​ത്.

രാ​ത്രി​യി​ൽ കു​റു​ന​രി​ക​ളു​ടെ അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദം കേ​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് സാ​ധാ​ര​ണ​യാ​യി കു​റു​ന​രി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ നാ​ട്ടു​കാ​ർ അ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് കു​റു​ന​രി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​യാ​യ റ​ഹീ​സ് ഉ​ട​ൻ ത​ന്നെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up