x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ 


Published: July 2, 2026 04:16 AM IST | Updated: July 2, 2026 04:16 AM IST

sudheesh

പ​ത്ത​നം​തി​ട്ട: രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി സു​ധി വി​ലാ​സം വീ​ട്ടി​ല്‍ സു​ധീ​ഷി​നെ (29)യാ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ട​മ്മ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ വീ​ടു​മാ​യു​ള്ള പ​രി​ച​യം മു​ത​ലാ​ക്കി വീ​ട്ടി​ല്‍ ത​ട്ടി​വി​ളി​ക്കു​ക​യും ക​ത​കു തു​റ​ന്ന ഉ​ട​നെ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യെ ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പി​ടി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ വീ​ട്ട​മ്മ അ​ടു​ത്ത​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അ​റ​സ്റ്റ്. ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ അ​നീ​ഷ് ക​രിം, എ​സ്ഐ കെ.​എ​ൻ. അ​നി​ല്‍, സി​പി​ഒ ധ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സു​ധീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up